09:47pm 07 November 2026
NEWS
വൈദ്യുതിഭവന് മുന്നിൽ മെഴുകുതിരി വിതരണം; വേറിട്ട പ്രതിഷേധവുമായി ചിന്ത ജെറോമും ആര്യ രാജേന്ദ്രനും
10/09/2026  07:53 AM IST
nila
വൈദ്യുതിഭവന് മുന്നിൽ മെഴുകുതിരി വിതരണം; വേറിട്ട പ്രതിഷേധവുമായി ചിന്ത ജെറോമും ആര്യ രാജേന്ദ്രനും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവൈഎഫ്ഐ. വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം വൈദ്യുതിഭവന് മുന്നിൽ മെഴുകുതിരി വിതരണം ചെയ്തായിരുന്നു സംഘടനയുടെ പ്രതിഷേധം.

ബുധനാഴ്ച രാത്രി വൈദ്യുതിഭവന് മുന്നിലൂടെ കടന്നുപോയ യാത്രക്കാർക്കാണ് ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും മെഴുകുതിരികൾ വിതരണം ചെയ്തത്. വൈദ്യുതി നിയന്ത്രണത്തിനെതിരായ പ്രതിഷേധം പൊതുജന ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് മെഴുകുതിരി വിതരണം നടന്നത്. പ്രവർത്തകരും നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img